Cinema Kerala

നടി ചിത്ര വിട പറഞ്ഞു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

പ്രശസ്ത നടി ചിത്ര അന്തരിച്ചു. 56 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർനന്നായിരുന്നു അന്ത്യം. വിവിധ ഭാഷകളിലായി നൂറിൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം തമിഴ് സിനിമകളിൽ ആയിരുന്നു താരം സജീവമായി ഉണ്ടായിരുന്നത്.ആട്ടക്കലാശമാണ് ആദ്യ മലയാള ഹിറ്റ് ചിത്രം.

തെന്നിന്ത്യയിലെ മിക്കനായകർക്കുമൊപ്പം അഭിനയിച്ചിട്ടുള്ള താരമാണ് ചിത്ര. ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്.

‘രാജപർവൈ’ ആണ് ആദ്യ ചിത്രം. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് മലയാളത്തിൽ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

കല്യാണപ്പന്തലാണ് ചിത്രയുടെ ആദ്യ സിനിമ. അതിന് ശേഷം അനുഗ്രഹം, വളർത്തു മരുമകൾ എന്നീ ചിത്രങ്ങൾ ചെയ്തു.എന്നാൽ 1983 ൽ റിലീസ് ചെയ്ത ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യ സിനിമയായി കണക്കാക്കുന്നത്. മോഹൻലാലിനും പ്രേം നസീറിനുമൊക്കെ ഒപ്പം മികച്ച തുടക്കമായിരുന്നു അത്.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെയൊക്കെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ സാന്നിധ്യമായിരുന്നു ചിത്ര. അമരം പാഥേയം, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വലുതും ചെറുതമായ കഥാപാത്രങ്ങളായി ചിത്രയെത്തി.

1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്.വിജയരാഘവനാണ് ഭർത്താവ്. മഹാലക്ഷ്മി മകളാണ്. വിവാഹശേഷം സിനിമയിൽ നിന്നും മാറി ചെന്നൈയിൽ സ്ഥിരതാമസമാക്കുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *