വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തിലെ ആദ്യ താലിബാന് നേതാവാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.വാരിയം കുന്നനെ മഹത്വവത്കരിക്കുന്ന നിലപാടാണ് സിപിഎം കേരളം ഘടകം സ്വീകരിക്കുന്നത്. ഈ നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ക്രൂരമായ വംശഹത്യയാണ് അന്നുണ്ടായതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മാപ്പിള ലഹള സ്വാതന്ത്ര്യസമരമല്ല, ഹിന്ദു വേട്ടയായിരുന്നു എന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ കണ്ണൂരില്‍ പറഞ്ഞു.
യുവമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസ്താവന. കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള എന്നത് ഹിന്ദു വേട്ടയാണ്. അതൊരിക്കലും സ്വാതന്ത്ര സമരമല്ലായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാന്‍ ആഷിഖ് അബു തീരുമാനിച്ചിരുന്നു.ചിത്രത്തിൽ പൃഥ്വിരാജിനായിരുന്നു നായകവേഷം. തുടര്‍ന്ന് വിവാദം കത്തി പടരുകയും ചിത്രത്തിൽ നിന്ന് ആഷിഖ് അബു പിന്മാറുകയും ചെയ്തു. തുടർന്ന് ബിജെപി അനുഭാവിയും സംവിധായകനുമായ അലി അക്ബര്‍ മലബാർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ വാരിയംകുന്നനെ വില്ലനാക്കിക്കൊണ്ട് സിനിമ പ്രഖ്യാപിച്ചിരുന്നു.