ഇലവുംതിട്ട ജംഗ്ഷനിലെ യൂണിയൻ ബാങ്കിന് സമീപം വാഹനം കയറി പരിക്കുപറ്റി മണിക്കൂറോളം റോഡിൽ കിടന്ന നായകൂട്ടിക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഇലവുംതിട്ട ജനമൈത്രി ബീറ്റ് ഓഫീസർ അൻവർഷാ, യുവ മാധ്യമപ്രവർത്തകൻ ഉണ്ണിക്യഷ്ണൻ മുട്ടത്തുകോണം, സ്വകാര്യ ക്ലിനിക്ക് നേഴ്സ് ബിന, പോലീസ് വാളണ്ടിയർ ഋതിക്, ആർട്ടിസ്റ്റ് ഷോബി ഇലവുംതിട്ട എന്നിവരടങ്ങിയ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയതിനുശേഷം മൃഗസംരക്ഷണ സംഘടനയുമായി ബന്ധപ്പെട്ട് വിദഗ്ധചികിത്സയ്ക്കായി നായ്ക്കുട്ടിയെ മൃഗസംരക്ഷണ സംഘടനയ്ക്ക് കൈമാറി.മൃഗ സംരക്ഷണ കൂട്ടായ്മയുടെ ഭാരവാഹിയായ ശ്യാമിന്റെ നേതൃത്വത്തിലാണ് ഏറ്റെടുത്തത്.
