ഇലവുംതിട്ട: ആലപ്പുഴ എടത്വ സ്വദേശികളായ പത്തിലും ആറിലും പഠിക്കുന്ന കുട്ടികൾ ടെലിവിഷൻ ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങി, സഹായത്തിനായി നാട്ടിലെ പലരെയും സമീപിച്ചിട്ടും ലഭിക്കാതെ നിരാശയിലായിരുന്നു.
കുട്ടികളുടെ അമ്മയുടെ വീട് ഇലവുംതിട്ടയിൽ ആണ്. ഇവർ അവസാന ശ്രമമെന്ന നിലയിലാണ് ബീറ്റ് ഓഫീസറെ സമീപിച്ചത്. ഇവരുടെ സ്വദേശത്ത് നിന്നും സഹായം ലഭ്യമാക്കി കൊടുക്കാൻ പരിശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഒടുവിൽ ഇലവുംതിട്ട മുളളൻ വാതുക്കൽ സജികുമാറിനോട് ഇവരുടെ അവസ്ഥ പറയുകയും ,അദ്ദേഹം മക്കളായ അലീനയുടെയും ആകാശിന്റെയും താല്പര്യാർത്ഥം ടെലിവിഷൻ എത്തിച്ചു നല്കി. ഇത് ഇന്ന് കുട്ടികൾക്ക് എസ് എച്ച് ഒ ബി അയൂബ്ഖാൻ കൈമാറി .എസ് ഐ ടി ജെ ജയേഷ് ,ജനമൈത്രി ബീറ്റ് ഓഫീസർ മാരായ എസ് അൻവർഷ ,ആർ പ്രശാന്ത്, എസ് ശ്രീജിത്ത്, ബിനോയ് തോമസ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.