Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ബിജു കരീമും സുനിൽകുമാറും അടക്കം നാല് പേർ‍ പിടിയിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതികൾ പിടിയിൽ.ബിജു കരീം, ടി.ആർ. സുനിൽകുമാർ, ബിജോയ്,സി കെ ജിൽസ് എന്നിവരാണ് പോലീസ് പിടിയിലായത്.തൃശ്ശൂർ നഗരത്തിലെ ഫ്‌ളാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.

തട്ടിപ്പ് പുറത്ത് വന്നതോടെ ഒളിവിൽ പോയ പ്രതികൾ പിന്നീട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിർത്തിയിരുന്നു ഇത് കാരണമാണ് ഇവരെ കണ്ടെത്താൻ വൈകിയത്. ബിജു കരീമും, ബിജോയുമാണ് തട്ടിപ്പിൻ്റെ മുഖ്യ ആസൂത്രകരെന്നാണ് കരുതുന്നത്. ഇനി രണ്ട് പേർ കൂടിയാണ് പിടിലാകാനുള്ളത്.

ബിജു കരീം ബാങ്കിന്റെ മാനേജരും, സുനിൽ കുമാർ സെക്രട്ടറിയും ആയിരുന്നു. സിപിഎമ്മിന്‍റെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിജു കരീം. സെക്രട്ടറി ടി ആര്‍ സുനില്‍കുമാറാകട്ടെ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും. സി കെ ജിൽസ് പാർട്ടി അംഗവുമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *