തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ.ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമർശമില്ല. തുടർന്നാണ് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചത്.
എന്നാൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഞായറാഴ്ച മദ്യശാലകൾ തുറക്കുമെന്നായിരുന്നു ബെവ്കോ നേരത്തേ അറിയിച്ചിരുന്നത്.