പത്തനംതിട്ട: ശബരിമല കർക്കിടക മാസ പൂജയ്ക്ക് ജൂലൈ 16 മുതൽ ജൂലൈ 21 വരെ ഒരു ദിവസം 10000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം . ദുരന്ത നിവാരണ നിയമം -2005 പ്രകാരമാണ് പൂജയ്ക്ക് അനുവദനീയമായ തീർഥാടകരുടെ ദൈനംദിന പരിധി 5000 ൽ നിന്ന് 10000 ആക്കി ഉയർത്തിയത് . ദർശനം നടത്താൻ തീർഥാടകർ കോവിഡ് -19 പ്രോട്ടോക്കോളുകൾ നിർബന്ധമായും പാലിക്കണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്.ടി.പി.സി.ആര് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് പ്രതിരോധവാക്സിന്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി.
ആരാധനാലയങ്ങളില്‍ വിശേഷദിവസങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാണ് അനുമതിയുണ്ടാവുക. ടി.പി.ആര് കൂടിയ പ്രദേശങ്ങളില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.