തിരുവനന്തപുരം: കോവിഡ് -19 വാക്സിനേഷൻ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
അന്തർസംസ്ഥാന യാത്രകൾ ഉൾപ്പെടെ ആർടിപിസിആർ ആവശ്യമായി വരുന്ന സാഹചര്യത്തിൽ രണ്ട് ഡോസ് വാക്സിനേഷൻ കാണിക്കുന്ന സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. എന്നാൽ , കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കുകയും നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതുകയും ചെയ്യണം .