Kerala

വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കും; ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യക്തമാക്കി വ്യാപാരികള്‍

തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സന്തുഷ്ടരാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വൈകുന്നേരത്തെ പത്രസമ്മേളനത്തിൽ സർക്കാർ തീരുമാനം വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുതന്നതായും സംഘടന നേതാക്കൾ അറിയിച്ചു.

ലോക്ക്ഡൗണിലെ അശാസ്ത്രീയത കാരണം വ്യാപാരികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. കടകൾ തുറക്കുന്നത്, സമയപരിധി, പോലീസ് ഇടപെടൽ തുടങ്ങി എല്ലാക്കാര്യത്തിലും നടപടിയുണ്ടാകും. വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

സർക്കാരിനെയും തങ്ങളെയും തമ്മിൽ തെറ്റിക്കാനായി നടന്ന ബാഹ്യശക്തികളെ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് നസിറുദ്ദീൻ പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *