Kerala

അഭിഭാഷകര്‍ തയാറായില്ല; സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര

കൊച്ചി: കേരള ഹൈക്കോടതി ഇന്ന് സാക്ഷിയാകുന്നത് അത്യപൂർവ്വ വാദത്തിന്. സിസ്റ്റർ ലൂസി കളപ്പുര ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അവർ സ്വയം വാദിക്കും. ഹൈക്കോടതിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്. കോൺവൻ്റിൽ നിന്നും പുറത്താക്കുന്നതിനെതിരെ പോലീസ് സംരക്ഷണം നൽകി കീഴ്ക്കോടതി നൽകിയ വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസ കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ ഹാജരാവേണ്ടിയിരുന്ന സീനിയർ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്വയം വാദിക്കാൻ സിസ്റ്റർ ലൂസി കളപ്പുര തീരുമാനിച്ചത്. സാമ്പത്തിക ബാധ്യതയും ഇങ്ങനെയൊരു തീരുമാനം എടുക്കാൻ കാരണമായെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *