Kerala

കൂടുതൽ ഇളവുകൾ; കടകൾ എട്ട് മണി വരെ, ബാങ്കുകൾ എല്ലാ ദിവസവും പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. സി കാറ്റഗറിയിലെ കടകൾ എട്ട് മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവർത്തിക്കാമെന്നും സർക്കാർ അനുവാദം നൽകി.

എല്ലാ ദിവസവും ബാങ്കുകൾ ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ അനുമതി നൽകി. എ,ബി,ഡി കാറ്റഗറിയിലെ കടകൾ ഏഴ് മണി വരെ പ്രവർത്തിക്കാനാണ് അനുമതി.അതേസമയം വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും തീരുമാനമായി. ഇതോടെ പ്രത്യേക കാറ്റഗറിയിലെ കടകൾ ഏതാനും ചില മണിക്കൂറുകൾ മാത്രം തുറക്കാൻ അനുമതി നൽകിയിരുന്ന മുൻ തീരുമാനം താത്കാലികമായി ഇല്ലാതായി. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *