Kerala

പഴനിയിൽ തീർത്ഥാടനത്തിന് പോയ കണ്ണൂർ സ്വദേശിയെ പീഡിപ്പിച്ചു; ആക്രമിച്ചത് ലോഡ്ജ് ഉടമ

കണ്ണൂർ: പഴനിയിൽ തീർത്ഥയാത്ര പോയ തലശ്ശേരി സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ലോഡ്ജ് ഉടമയും കൂട്ടാളികളും ചേർന്ന് യുവതിയെ മാരകമായി പരിക്കേൽപ്പിച്ചത്. പരിയാരം മെ‍ഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുത്ത കണ്ണൂർ പോലീസ് വിശദമായ അന്വേഷണത്തിന് വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറി.

ദമ്പതികൾ ജൂൺ 20ന് പഴനിയിൽ തീർത്ഥാടനത്തിന് പോയി തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ ഭാര്യയെ ഒരു സംഘം ബലമായി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവാവ് നൽകിയ പരാതി. ഭക്ഷണം വാങ്ങാൻ ലോഡ്ജിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ ലോഡ്ജ് ഉടമയുടെ നേതൃത്വത്തിൽ ഒരു സംഘം തന്നെ ബലം പ്രയോഗിച്ച് തടഞ്ഞു. അടുത്ത മുറിയിലേക്ക് ഭാര്യയെ വലിച്ചിഴച്ച് കൊണ്ടുപോയി രാത്രി മുഴുവനും ഉപദ്രവിച്ചു. പഴനി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പോലീസ് ഇടപെട്ടില്ലെന്നാണ് തമിഴ്നാട്-കേരള മുഖ്യമന്ത്രിമാർക്കും ഡിജിപിക്കും അയച്ച പരാതിയിൽ യുവാവ് പറയുന്നത്.

പിറ്റേ ദിവസം ഭാര്യയേയും കൂട്ടി തലശ്ശേരിയിലേക്ക് വന്നു. യുവതിയുടെ ആരോഗ്യനില മോശമായതോടെ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വിദഗ്ധ ചികിത്സക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ ഡിജിപി നി‍ർദ്ദേശിച്ചതനുസരിച്ച് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ആശുപത്രിയിലെത്തി യുവാവിന്റെ മൊഴി രേഖപ്പെടുത്തി. എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും വിശദമായ അന്വേഷണത്തിന് കേസിന്റെ വിവരങ്ങൾ തമിഴ് നാട് പോലീസിന് കൈമാറിയെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *