Kerala

പൂച്ചെടി ലോറിയുടെ മറവിൽ കഞ്ചാവ് കടത്ത്; പാലക്കാട്ട് 56 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: പൂചെടി ലോഡ് എന്ന വ്യാജേന ആന്ധ്രാപ്രദേശിൽ നിന്നും അങ്കമാലിക്ക് കൊണ്ടുവന്ന കഞ്ചാവ് പിടിയിൽ.പാലക്കാട് ദേശീയപാതയിൽ വെച്ച് എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.പൂചെടി ലോഡ് എന്ന വ്യാജേന കടത്തുകയായിരുന്ന 56 കിലോയിൽ അധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.സംഭവത്തിൽ 2 പേരെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.

വയനാട് സ്വദേശി നിഖിൽ ,ചാലക്കുടി സ്വദേശി സുനു ആന്റണി എന്നിവരാണ് പിടിയിലായത്. എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സംഘത്തിന് കിട്ടിയ രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തിൽ വാഹനം പിടികൂടിയത്. പരിശോധനയിലാണ് കഞ്ചാവ് കടത്തായിരുന്നുവെന്ന് വ്യക്തമായത്. അണക്കപ്പറയിൽ വ്യാജ കള്ള് പിടികൂടിയ സംഘമാണ് കഞ്ചാവും പിടിച്ചത്. പൂച്ചെടി ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *