കൊച്ചി: വിസ്മയ കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും പ്രതിയുമായ കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍ കിരണ്‍കുമാര്‍ പറയുന്നു. കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി നാളെ കോടതി പരിഗണിച്ചേക്കും.
ഇതിനിടെ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.