Kerala

തൃശൂർ മേയറെ വളഞ്ഞിട്ട് സല്യൂട്ട് അടിച്ച് കൗൺസിലർമാർ; പതറാതെ മേയറും തിരിച്ചുകൊടുത്തു, ഉഗ്രന്‍ സല്യൂട്ട്

തൃശ്ശൂര്‍; പോലീസ് സല്യൂട്ടി ചെയ്യുന്നില്ലെന്നാരോപിച്ച് ഡിജിപിക്ക് പരാതി നൽകിയ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിന് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ കൂട്ട സല്യൂട്ടടി.തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ കഴിഞ്ഞ ദിവസം നടന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണ് മേയറെ വളഞ്ഞ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സല്യൂട്ട് കൊടുത്തത്.

എല്ലാവരും സല്യൂട്ട് നല്‍കി തന്നെ ആദരിച്ചപ്പോള്‍ മേയറും ഒട്ടും പതറിയില്ല. മേയറും തിരിച്ചുകൊടുത്തു, ഉഗ്രന്‍ സല്യൂട്ട്.മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ചയ്ക്കിടെ ഉടക്കിയ പ്രതിപക്ഷം നടുത്തളത്തിലെത്തി മേയറെ വളഞ്ഞപ്പോഴായിരുന്നു രസകരമായ സംഭവങ്ങള്‍.

ഔദ്യോഗിക കാറില്‍ സഞ്ചരിക്കുമ്പോൾ പോലീസ് സല്യൂട്ട് നല്‍കുന്നില്ലെന്നും സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നും എം.കെ.വര്‍ഗീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാംസ്ഥാനമാണ് കോര്‍പറേഷന്‍ മേയര്‍ക്കുള്ളത്. സല്യൂട്ട് നല്‍കാത്ത വിഷയം പലതവണ പറഞ്ഞിട്ടും പോലീസ് മുഖം തിരിച്ചെന്നുമാണ് മേയര്‍ പരാതിയില്‍ പറഞ്ഞത്.

എന്നാൽ മേയറുടെ പരാതിക്കെതിരെ രൂക്ഷ വിമർശനമാണ് പല ഭാഗങ്ങളിൽ നിന്നും ഉയർന്ന് വന്നത്.സംഭവത്തിൽ മാർക്ക് മറുപടിയുമായി പൊലീസ് അസോസിയേഷന്‍ തന്നെ രംഗത്തെത്തിയിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *