Kerala

‘പെർഫക്ട് ഓക്കെ’യുമായി പിണറായിയും മോദിയും; തരംഗമായി മിമിക്സ് വീഡിയോ

ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ വീഡിയോയായിരുന്നു കോഴിക്കോടുകാരൻ നൈസലിന്‍റെ ‘പെര്‍ഫെക്ട് ഓകെ’. റാപ്പർ അശ്വിൻ ഭാസ്കര്‍ ഈ ‘പെര്‍ഫെക്ട് ഓകെ’ വീഡിയോ റാപ് സ്റ്റൈലില്‍ അവതരിപ്പിച്ചതോടെ നൈസലിന് വീണ്ടും ആരാധകരുടെ എണ്ണം ഏറി. ഇതോടെ നിരവധി പേരാണ് ഈ ​പാട്ട് പാടുകയും അവതരിപ്പിക്കുകയും ചെയ്തത്.

ഇപ്പോഴിതാ ‘പെര്‍ഫക്ട് ഓകെ’യുടെ മിമിക്സ് വെർഷനാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.മഹേഷ് മിമിക്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പുറത്തെത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഈ പാട്ട് പറഞ്ഞു കൊടുക്കുന്ന രീതിയിലാണ് മഹേഷ് അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും വീഡിയോ പങ്കുവെച്ച് ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിമിക്സ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു. ഇതോടെ മഹേഷ് കുഞ്ഞുമോന്‍ എന്ന കലാകാരന് അഭിനന്ദനവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *