തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ തുടർ നടപടി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്തേക്കും. ശിവശങ്കറിനെതിരെ കേന്ദ്ര ഏജൻസികൾ എടുത്തിരിക്കുന്ന കേസിന്റെ നിലവിലെ സ്ഥിതിയും, പൊതുസാഹചര്യവും പരിഗണിച്ചാകും സർക്കാർ തീരുമാനം.
ദീർഘകാലത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെൻനിൽ നിർത്താനാവില്ല എന്നതും ഇന്ന് തീരുമാനമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. സ്വർണക്കടത്തു കേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതു സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് സസ്പെൻഷനിലേക്കു നയിച്ചത്. ശിവശങ്കറിനു 2023 ജനുവരി മാസംവരെ സർവീസ് അവശേഷിക്കുന്നുണ്ട്.