Kerala

തലസ്ഥാനത്ത് 102 കടന്ന് പെട്രോള്‍ വില

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 102 രൂപ 54 പൈസയായി. കൊച്ചിയില്‍ 100 രൂപ 77 പൈസയാണ്. കോഴിക്കോട് പെട്രോള്‍ വില 101 രൂപ 05 പൈസയായി ഉയര്‍ന്നു. കൊച്ചിയിൽ ഡീസലിന് 94 രൂപ 55 പൈസയുമായി.‌ ‌‌

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. അതിനാൽത്തന്നെ വരും ദിവസങ്ങളിലും പെട്രോൾ, ഡീസൽ വില ഇനിയും കൂടിയേക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *