Kerala

പോക്സോ കേസ് പ്രതിയെ സംരക്ഷിച്ചു; മാത്യു കുഴല്‍നാടനെതിരെ അവകാശലംഘന നോട്ടീസ്

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ അവകാശലംഘന നോട്ടീസ്.പോക്‌സോ കേസ് പ്രതിക്ക് സംരക്ഷണം നൽകുന്നു എന്നാരോപിച്ച് കല്യാശ്ശേരി എംഎൽഎ എം വിജിനാണ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന് എതിരെ നിയമസഭ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകിയത്. ചട്ടം 154 പ്രകാരമാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

എറണാകുളത്ത് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ രണ്ടാം പ്രതിക്ക് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്ത പശ്ചാത്തലത്തിലാണ് മാത്യു കുഴൽനാടനെതിരെ നിയമസഭ സ്പീക്കർ എം ബി രാജേഷിന് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

മാത്യു കുഴൽനാടന്റെ പ്രവർത്തികൾ എംഎൽഎ പദവിക്ക് കളങ്കമാണ്. സഭയുടെയും അംഗങ്ങളുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്‌തെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *