Kerala

സുരക്ഷിത യാത്ര സുഖയാത്ര’: വഴിയോര കണ്ണാടി സ്ഥാപിച്ച് ഇലവുംതിട്ട ജനമൈത്രി പോലീസ്

റോഡ് സുരക്ഷയുടെ ഭാഗമായി ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വഴിയോര കണ്ണാടിസ്ഥാപിച്ചു. അപകട സാധ്യതാ മേഖലയായ അമ്പലക്കടവിലാണ് എസ് എച്ച് ഒ ബി അയൂബ് ഖാന്റെ നേതൃത്വത്തിൽ മിറർ സ്ഥാപിച്ചത്.

വാഹനാപകടങ്ങൾ കുറക്കാൻ ട്രാഫിക്ക് അവബോധന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. എസ് ഐ മാത്യു കെ ജോർജ്, പോലീസുദ്യോഗസ്ഥരായ എസ് ശ്രീജിത്, എസ് താജുദ്ദീൻ, രവീന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, വാർഡ് മെമ്പർ റൂബി ജോൺ എന്നിവർ നേതൃത്വം നൽകി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *