സഹായം ആവശ്യപ്പെട്ടു ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് ദേഷ്യപ്പെട്ടു സംസാരിച്ചതിന് മുകേഷ് എംഎൽഎയ്ക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നത്. തുടർന്ന് എംഎൽഎ തന്നെ വിവാദത്തിൽ വിശദീകരണവുമായി എത്തിയിരുന്നു.തന്നെ മനഃപൂർവം പ്രകോപിപ്പിക്കാൻ ആരോ ചെയ്ത വേലയാണിതെന്നും അതിന് കുട്ടികളെ കരുവാക്കിയതാണെന്നും മുകേഷ് പറയുന്നു.
എന്നാൽ സഹായം ആവശ്യപ്പെട്ടു ഫോണിൽ വിളിച്ചവിദ്യാർഥിയോട് ദേഷ്യപ്പെട്ടു സംസാരിച്ച മുകേഷ് എംഎൽഎയ്ക്കെതിരെ രംഗത്ത് എത്തിയിരിക്കുമാകയാണ് രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം.
ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ
ഇത് അനീതിയാണ്. പല കാര്യങ്ങൾക്കും കേരളീയർ ആശ്രയിക്കുന്ന കൊല്ലം എംഎൽഎ മുകേഷ് പറയുന്നു, തന്റെ ഫോൺ ചാർജ് ചെയ്തിട്ട് മുക്കാൽ മണിക്കൂർ കഴിയുമ്പോഴേക്കും ചാർജ് പോകുന്ന അവസ്ഥയാണെന്ന്.
ഇതൊരു ഗുരുതരമായ ആക്ഷേപമാണ്. കറണ്ടില്ല, ട്രെയിൻ താമസിച്ചു എന്നിങ്ങനെയുള്ള പരാതികൾ പരിഹരിക്കപ്പെടേണ്ടതാണ്. ആയതിനാൽ അദ്ദേഹത്തിന് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്.