തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും കൂടി. ഇന്ന് പെട്രോള്‍ വില ലീറ്ററിന് 35 പൈസ വർധിപ്പിച്ചു. തലസ്ഥാന ജില്ലയിൽ പെട്രോള്‍ ലീറ്ററിന് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഇന്ധന വില കഴിഞ്ഞ ആറുമാസത്തിനിടെ 59 തവണയാണ് വർധിപ്പിച്ചത്.
