Kerala

കോവിഡ് മരണം; പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡോക്ടർമാർ തന്നെയാണ് മരണം നിശ്ചയിക്കുന്നത്. ജനങ്ങൾക്കു സഹായം നൽകുക ലക്ഷ്യമാണ് സർക്കാരിനുള്ളതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. കോവിഡ് മരണം സംബന്ധിച്ച് സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്കരിച്ചവരുടെ മരണകാരണം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യമുന്നയിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഇത്തരത്തിൽ ഒറ്റപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. കോവിഡ് മരണം റിപ്പോർട്ടിങ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കിൽ പരിശോധിക്കാം. പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെങ്കില്‍ കൂട്ടായി ചർച്ച ചെയ്ത് പരിശോധിക്കാം. ജനങ്ങൾക്ക് സഹായം കിട്ടുന്ന എല്ലാ നിലപാടും സർക്കാരിൽ നിന്നും ആരോഗ്യവകുപ്പിൽ നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *