Kerala

വിസ്മയയുടെ ആത്മഹത്യ; കിരണിന് കോവിഡ്, വീട്ടിലെ തെളിവെടുപ്പ് മാറ്റിവച്ചു

കൊല്ലം: വിസ്മയ കേസിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. കിരൺ നിലവിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. കോവിടെ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കിരണിനെ വിസ്മയയുടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കം അന്വേഷണ സംഘം ഉപേക്ഷിച്ചു.കിരണിന് രോഗം സ്ഥിരീകരിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോവുകയും ചെയ്തു.

കിരണിന്റെ മൊഴിയിൽ വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മർദ്ദിച്ചിരുവെന്നാണ്.എന്നാൽ മരിച്ച ദിവസം വിസ്മയയെ മർദ്ദനമുണ്ടായിട്ടില്ലെന്നും കിരൺ മൊഴി നൽകി.വിസ്മയുടെ ചില ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *