Kerala

രാമനാട്ടുകരയിൽ വീണ്ടും അപകടം; ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട്: രാമനാട്ടുകരയിൽ വീണ്ടും വാഹനാപകടം. ബൈപാസിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.അപകടത്തിൽ രണ്ട് പേർ‌ മരിച്ചു.

കോട്ടയം സ്വദേശികളായ ശ്യാം വി ശശി, ജോർജ് എന്നിവരാണ് മരിച്ചത്.ഇവർ ജീപ്പ് യാത്രക്കാരായിരുന്നു.ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്.വയനാട്ടിലേക്ക് പോവുകയായിരുന്ന താർ ജീപ്പും ചേളാരിക്ക് പോവുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *