Kerala

ലക്ഷങ്ങളാണ് സംസ്ഥാനത്തിന് നഷ്ടം; ജനങ്ങൾക്ക് ഗുണം ലഭിക്കാത്ത കമ്മിഷനുകൾ പിരിച്ചു വിടണമെന്ന് സന്തോഷ് പണ്ഡിറ്റ്

ഭർതൃപീഡനം വിളിച്ചറിയിക്കാനായി നടത്തിയ ചാനൽ പരിപാടിയ്ക്കിടെ പരാതി പറയാൻ വിളിച്ച സ്ത്രീയോടു കയർത്തു സംസാരിച്ച വനിതാ കമ്മീഷൻ അധ്യക്ഷന്റെ നടപടി വിവാദമാവുകയും, തുടർന്ന് എംസി ജോസഫൈൻ സ്ഥാനം രാജി വെയ്ക്കുകയും ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ നിതാ കമ്മീഷൻ അധ്യക്ഷയുടെ രാജികൊണ്ട് മാത്രം വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കയുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്. ജനങ്ങൾക്ക് യാതൊരു ഗുണവും ലഭിക്കാത്ത വനിത കമ്മിഷൻ പോലുള്ള കമ്മിഷനുകൾ പിരിച്ചു വിടണമെന്ന് സന്തോഷ് പണ്ഡിറ്റ് ആവശ്യപ്പെടുന്നു.അത് ഇനിയും തുടരുകയാണെങ്കിൽ ഐഎഎസ് ഉദ്യോഗസ്ഥരെ തലപ്പത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

എം.സി. ജോസഫൈൻ ജി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനം പ്രതിഷേധങ്ങളെത്തുടർന്ന് രാജിവച്ചു എന്ന് അറിഞ്ഞു. തെറ്റു കണ്ടാൽ ഉടനെ അത് മനസ്സിലാക്കി നടപടി എടുക്കുക എന്ന ഇടതുപക്ഷ സർക്കാരിന്റെ രീതി നന്നായി.

ഈ വനിതാ കമ്മിഷൻ അടക്കം ജനങ്ങൾക്ക് വലിയ ഗുണം ഇല്ലാത്ത നിരവധി കമ്മിഷനുകൾ ഒക്കെ പിരിച്ചു വിടുകയോ അല്ലെങ്കിൽ മനുഷ്യാവകാശ കമ്മിഷൻ സബ്സിഡറി ആക്കി മാറ്റുകയോ ചെയ്യുന്നതാണ് നല്ലത് എന്നാണു എന്റെ അഭിപ്രായം . എത്രയോ ലക്ഷങ്ങളാണ് വലിയ പ്രയോജനം ഇല്ലാത്ത ഇത്തരം കമ്മിഷൻ കാരണം സംസ്ഥാനത്തിന് നഷ്ടം.

സ്ത്രീകളുടെ അടക്കം വിഷയം നോക്കുവാനാണ് മനുഷ്യാവകാശ കമ്മിഷൻ ഉള്ളത്. (സ്ത്രീകളും മനുഷ്യരിൽ പെടുമല്ലോ ..)

അതല്ല ഇനിയും തുടരുന്നു എങ്കിൽ ഒന്നുകിൽ ഇതിന്റെ തലപ്പത്തു ഐഎഎസ് അടക്കം ഉള്ള ഉദ്യോഗസ്ഥരെയോ ചുമതലപ്പെടുത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ നല്ല വിദ്യാഭ്യാസം ഉള്ള രാഷ്ട്രീയ പാർട്ടി പ്രവർത്തകരെയും ആക്കാം.

രാഷ്ട്രീയക്കാർ തന്നെ അധ്യക്ഷനാകണം എങ്കിൽ നിലവിൽ ശ്രീമതി ടീച്ചർ ജി, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി ജി, പുതുതലമുറയിലെ ചില പ്രമുഖ നടിമാർ നല്ലൊരു ഓപ്ഷൻ ആകും . അല്ലെങ്കിൽ മുൻ പാർട്ടി എംഎൽഎ ആയ ഏതെങ്കിലും പുരുഷനും ആവാം.

വനിതാ കമ്മിഷന് സ്വമേധയെ കേസ്‌ എടുക്കാൻ ഉള്ള അധികാരം മാത്രമേ ഉള്ളു. കേസ്‌ അനേഷിച്ചു റിപ്പോർട്ട്‌ കൊടുക്കേണ്ടത് പൊലീസ് ആണ്. പൊലീസ് നിരപരാധി എന്ന് പറഞ്ഞാൽ ഒരാളെ വിട്ടാൽ പിന്നെ കമ്മിഷന് ഒന്നും ചെയാനും പറ്റില്ല.

കേസുകൾ സ്വതന്ത്രം ആയി അനേഷിക്കാൻ ഉള്ള ഒരു സംവിധാനം കേരളത്തിലെ വനിതാ കമ്മിഷന് ഇല്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത് . പിന്നെ ജനങ്ങളുടെ നികുതി പണം ഇത്രയും ചിലവാക്കി കമ്മിഷൻ വച്ചിട്ടു എന്ത് കാര്യം ? പൊതുവിൽ സ്ത്രീകളുടെ ശത്രുക്കൾ സ്ത്രീകൾ തന്നെയല്ലേ ? ഏത് ഗാർഹിക പീഡന കേസായാലും , പെൺവാണിഭ കേസായാലും ഭൂരിഭാഗം കേസുകളിലും പ്രധാന പ്രതികൾ പലപ്പോഴും സ്ത്രീകൾ തന്നെ ആകും .

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *