Cinema Kerala

പ്രതിഷേധം പുകയുന്നു; ജോസഫൈനെ ട്രോളി നടി ആശാ അരവിന്ദിന്റെ വീഡിയോ

ഭർത്താവിന്റെ വീട്ടിൽ അനുഭവിക്കേണ്ടി വന്ന പീഡനത്തെ തുടര്‍ന്ന് വിസ്‍മയ ജീവനൊടുക്കിയത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സ്‍ത്രീകളുടെ പ്രശ്‍നങ്ങള്‍ കേള്‍ക്കാനിരിക്കെ ഒരു ചാനലില്‍ വനിതാ കമ്മിഷൻ അധ്യക്ഷ ജോസഫൈൻ നടത്തിയ പരാമര്‍ശവും വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് പറഞ്ഞ പരാതിക്കാരിയോട് എന്നാല്‍ അനുഭവിക്ക് എന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞതാണ് വിവാദമായത്. ഇപോഴിതാ സംഭവത്തില്‍ ജോസഫൈനെ അനുകരിച്ച് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടി ആശാ അരവിന്ദ് .

ജോസഫൈന്റെ ശരീര ഭാഷ അനുകരിക്കുകയാണ് വിഡിയോയിൽ ആശാ അരവിന്ദ്.പരിഹാസവും ക്ഷോഭവുമെല്ലാം ആശാ അരവിന്ദിന്റെ വീഡിയോയില്‍ കാണാം. ജോസഫൈനോടുള്ള വിമര്‍ശനം അറിയിക്കുകയാണ് ആശാ അരവിന്ദ്. എന്തായാലും ആശാ അരവിന്ദിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

അതേസമയം സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു.വിവാദങ്ങൾക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും പാർട്ടി നേതൃ തലത്തിൽ പിന്തുണ ലഭിച്ചിരുന്നില്ല. പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടായ പ്രതികരണമാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ സ്ഥനത്ത് നിന്ന് ഉണ്ടായെതെന്ന് വിമർശനം ഉയർന്നു. സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *