Kerala

സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധന പീഡനം; പരാതിയുമായി മാതാപിതാക്കള്‍

ആലപ്പുഴയിൽ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ സ്ത്രീധന പീഡനമെന്ന് മാതാപിതാക്കള്‍. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19)യെയാണ് ഭർത്താവിന്റെ വീട്ടിലെ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാര്‍ച്ച്‌ 21-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സുചിത്ര മരിക്കുമ്ബോള്‍, സൈനികനായ ഭര്‍ത്താവ് വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലായിരുന്നു.

സുചിത്രയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനത്തിന്റെ പേരില്‍ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സുചിത്രയുടെ മാതാപിതാക്കളായ കൃഷ്ണപുരം കൊച്ചുമുറി സുനില്‍ ഭവനത്തില്‍ സുനിലും സുനിതയും പൊലീസിനു മൊഴി നല്‍കി.

സ്ത്രീധനമായി സ്വര്‍ണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതായും പണം നല്‍കാത്തതിന്റെ പേരില്‍ പീഡിപ്പിച്ചതായുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. ഭര്‍തൃമാതാവ് ദേഹോപദ്രവം ഏല്‍പ്പിച്ചതായി സുചിത്ര പറഞ്ഞിട്ടുണ്ടെന്നും സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കുന്നതിന്റെ പേരില്‍ തർക്കം ഉടലെടുത്തതായും ഇരുവരും പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം സുചിത്രയുടെ വീട്ടിലെത്തിയ വനിത കമ്മിഷന്‍ പ്രതിനിധികളോട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *