Kerala

പരാതി നല്‍കിയതിന് ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി

മലപ്പുറം: പോലീസില്‍ പരാതി നല്‍കിയതിന് ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു.സംഭവം നടക്കുന്നത് മലപ്പുറം ജില്ലയിലെ വഴിക്കടവിലാണ്.

പ്രതി മുഹമ്മദ് സലീമിനെ പോ ലീസ് കസ്റ്റഡിയിലെടുത്തു. മരം വെട്ട് തൊഴിലാളിയാണ് ഇയാൾ. ഇയാളുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ഭാര്യ സീനത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി സീനത്ത് പോലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തിയപ്പോൾ മറഞ്ഞിരുന്ന പ്രത, അവർ പോയതിന് ശേഷം ആക്രമിക്കുകയായിരുന്നു.

പ്രതിക്കെതിരെ വധശ്രമത്തിന് വഴിക്കടവ് പോലീസ് കേസെടുത്തു. മകളെ ഉപദ്രവിച്ചതിന് ബാലനീതിവകുപ്പ് പ്രകാരവും കേസെടുക്കും.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *