കാലാവസ്ഥാ വ്യതിയാനവും ഒപ്പം മനുഷ്യ നിര്‍മ്മിതമായ ദുരന്തങ്ങളുടെയും ഇരകളാണ് എറണാകുളം ജില്ലയിലെ ചെല്ലാനത്തെ മനുഷ്യർ. കടല്‍ ക്ഷോഭം കാരണം കാലങ്ങളായി പ്രതിസന്ധി നേരിടുന്നവരാണ് ചെല്ലാനം കണ്ണമാലി നിവാസികള്‍. ഇപ്പോഴിതാ അവർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുമാകയാണ് നടന് വിനയ് ഫോര്‍ട്ട്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു നാടന്‍ പാട്ടിലൂടെയാണ് താരം ചെല്ലാനത്തെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. സേവ് ചെല്ലാനം എന്ന ഹാഷ്ടാഗിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ചെല്ലാനം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി’ എന്ന ക്യാപ്ഷനിൽ ചെല്ലാനത്തുകാരയുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ചലിപ്പിക്കാനാണ് വിനയ് ഫോര്‍ട്ട് ഇത്തരമൊരു വീഡിയോ പങ്കുവെച്ചത്.വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.