Kerala

കോവിഡ് മൂന്നാം തരംഗം; മുതിർന്ന പൗരൻമാർക്ക് വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് യുവമോർച്ച

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിൽ ഉണ്ടായേക്കാവുന്ന അതിതീവ്ര സാഹചര്യം മുന്നിൽകണ്ട് മുതിർന്ന പൗരൻമാർക്കും കിടപ്പുരോഗികൾക്കും വീടുകളിലെത്തി വാക്സിനേഷൻ നടത്താൻ കേരള സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് യുവമോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്.

കോവിഡ് മൂന്നാം തരംഗം വളരെ ശക്തമായ രീതിയിൽ ഉടൻ ഉണ്ടാകുമെന്ന് തന്നെയാണ് നമ്മുടെ ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഉൾപ്പെടെ വ്യക്തമാക്കുന്നത് .ഏതായാലും ഇവരുടെയെല്ലാം കണക്കുകളുടെ ആകെത്തുകയായി നിസ്സംശയം പറയാം ഓഗസ്റ്റ്-സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിൽ ശക്തമായ മൂന്നാം തരംഗത്തെ നാം നേരിടേണ്ടിവരും.

പഴയതിനേക്കാൾ തീവ്രസ്വഭാവമുള്ള വയറസ്സുകളായിരിക്കും പടരുക എന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത് .അതുകൊണ്ട് തന്നെ മൂന്നാം തരംഗത്തിൽ അതിതീവ്ര രോഗാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് മനസ്സിലാക്കേണ്ടത്. കൂടുതൽ ആളുകളിലേക്ക് പകരാനുള്ള ശേഷി നേടിയെടുക്കുന്ന വൈറസുകളെ നാം അതീവ ജാഗ്രതയോടെ തന്നെ നേരിടണം…ലഭ്യമാകുന്ന സാഹചര്യത്തിലൂടെ എത്രയും പെട്ടെന്ന് പ്രതിരോധ വാക്‌സിൻ എല്ലാവരും സ്വീകരിച്ചാൽ മാത്രമേ മൂന്നാം ഘട്ടത്തെ പ്രതിരോധിക്കാൻ കഴിയൂ.

മൂന്നാം തരംഗത്തിൽ ഉണ്ടായേക്കാവുന്ന അതിതീവ്ര സാഹചര്യം മുന്നിൽകണ്ട് 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്കും കിടപ്പുരോഗികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വീടുകളിലെത്തി വാക്സിനേഷൻ നടത്താൻ കേരള സർക്കാർ അടിയന്തരമായി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *