തിരുവനന്തപുരം : ജൂണ്‍ 19 വായന ദിനത്തോടനുബന്ധിച്ചു കലാലയം സാംസ്കാരിക വേദി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 22 കേന്ദ്രങ്ങളിൽ ‘വായനയുടെ രസതന്ത്രം’ എന്ന പ്രമേയത്തിൽ ചർച്ച സംഗമങ്ങൾ സംഘടിപ്പുക്കും. പുതുതലമുറയ്ക്ക് ജീവിതത്തിൽ വായനയുടെ സൗന്ദര്യം പകർന്നുനൽകുന്നതിന്റെ ഭാഗമായാണ് ചർച്ച സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓൺലൈനായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് പ്രമുഖ സാഹിത്യകാരന്മാർ, എഴുത്തുകാർ തുടങ്ങിയവർ സംബന്ധിക്കും.
