മലപ്പുറം: അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിച്ച് കൊണ്ട് പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി എസ് എസ് എഫ് പ്രവർത്തകർ. മലപ്പുറം വെസ്റ്റ് ജില്ലയിലെ 100 ഇന്ധന വിൽപ്പന കേന്ദ്രങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചു
ജനങ്ങളെ വിഷയത്തിൽ കൂടുതൽ ബോധവാൻമാരാക്കുകയും പ്രതികരിക്കാൻ പ്രാപ്തരാക്കുകയുമാണ് വിത്യസ്ത പ്രതിഷേധം കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്.
‘പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി ക്യൂ നിൽക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് പമ്പുൾക്ക് മുമ്പിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്
ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്ര സർക്കാർ ഇന്ധന വില കുത്തനെ കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
ഇങ്ങനെരാജ്യം മുന്നോട് പോയൽ വറുതിയിലേക്ക് എടുത്തെറിയപ്പെടലാകും അനന്തര ഫലമെന്ന ബോധ്യത്തിൽ നിന്നാണ് എസ് എസ് എഫ് പ്രക്ഷേഭം സംഘടിപ്പിച്ചത്.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈർ താനൂരിലും ജില്ലാ പ്രസിഡൻ്റ് കെ സ്വാദിഖലി ബുഖാരി കൊളപ്പുറത്തും ജില്ലാ ജനറൽ സെക്രട്ടറി പിടി ശുക്കൂർ അബ്ദുല്ല എടപ്പാൾ ടൗണിലും പ്രക്ഷോഭത്തിന് നേതൃത്വം നൽകി.
ഡിവിഷൻ സെക്ടർ ഘടകങ്ങളിലെ തെരഞ്ഞെടുത്ത പ്രവർത്തകർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രക്ഷോഭത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കുത്തു.