Kerala

ഇന്ധന വിലവർധന; 100 പെട്രോൾ പമ്പുകൾക്ക് മുന്നിൽ എസ് എസ് എഫ് പ്രതിഷേധം

മലപ്പുറം: അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ് എസ് എഫ് ജില്ലയിലെ 100 ഇന്ധന വിൽപ്പന കേന്ദ്രങ്ങൾ മുന്നിൽ നാളെ പ്രക്ഷോഭം സംഘടിപ്പിക്കും.

‘പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി ക്യൂ നിൽക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് പമ്പുൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഡിവിഷൻ സെക്ടർ ഘടകങ്ങളിലെ തെരഞ്ഞെടുത്ത പ്രവർത്തകർ പ്രക്ഷോഭ കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കും.

ഇന്ധനവില അനിയന്ത്രിതമായി വർധിർക്കുന്നത് സാധാരണക്കാരുടെ ജീവിതം ഏറെ ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ വിഷയത്തിൽ ബോധവാൻമാരാക്കുകയും പ്രതികരിക്കാൻ പ്രാപ്തരാക്കുകയുമാണ് പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യം.

ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്ര സർക്കാർ ഇന്ധന വില കുത്തനെ കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.

ഇങ്ങനെരാജ്യം മുന്നോട് പോയൽ വറുതിയിലേക്ക് എടുത്തെറിയപ്പെടലാകും അനന്തര ഫലമെന്ന ബോധ്യത്തിൽ നിന്നാണ് എസ് എസ് എഫ് പ്രക്ഷേഭത്തിറങ്ങുന്നത്.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈർ താനൂരിലും ജില്ലാ പ്രസിഡൻ്റ് കെ സ്വാദിഖലി ബുഖാരി കൊളപ്പുറത്തും ജില്ലാ ജനറൽ സെക്രട്ടറി പിടി ശുക്കൂർ അബ്ദുല്ല എടപ്പാൾ ടൗണിലും പ്രക്ഷോഭത്തിന് നേതൃത്വം നൽകും

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *