തിരുവനന്തപുരം: പെട്രോൾ, പാചകവാതക വിലവർധനവിനെതിരെ എസ് എസ് എഫ് പ്രതിഷേധത്തിലേക്ക്. നാളെ ജില്ലയിലെ 22 കേന്ദ്രങ്ങളിലെ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ എസ്എസ്എഫ് പ്രക്ഷോഭം സംഘടിപ്പിക്കും. ‘പെട്രോൾ വാങ്ങാൻ മഷി കുപ്പികളുമായി ക്യൂ നിൽക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് അനിയന്ത്രിതതമായ പെട്രോൾ വില വർദ്ധനവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
പെട്രോള്‍ ഡീസല്‍ വില 100 കടക്കുകയും പാചകവാതക വില ആയിരത്തിലേക്കടുത്തതും സാധാരണക്കാരുടെ നടുവൊടിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ രാജ്യത്ത് വില കൂട്ടി നടത്തുന്ന പകല്‍ക്കൊള്ള ജനങ്ങളോടുള്ള ക്രൂരതയാണ്.31 ദിവസത്തിനിടെ രാജ്യത്ത് 21 തവണയാണ് ഇന്ധനവില കൂട്ടിയത്.