Kerala

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ 16 വരെ കടലിൽ പോകരുത്

തിരുവനന്തപുരം: ഇന്നു മുതൽ 16 വരെ കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ. വേഗതയിലും, ചില അവസരങ്ങളിൽ 65 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ഇന്ന് അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ് ഭാഗത്തും ബംഗാൾ ഉൾക്കടലിന്റെ തെക്ക്, മധ്യ, വടക്ക് ഭാഗത്തും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും, ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും, അറബിക്കടലിന്റെ വടക്കു ഭാഗത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ജൂൺ 14ന് അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറു ഭാഗത്തും, ബംഗാൾ ഉൾക്കടലിന്റെ തെക്ക്, മധ്യ, വടക്ക് ഭാഗത്തും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിലും, അറബിക്കടലിന്റെ വടക്കു ഭാഗത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ജൂൺ 15ന് അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ് ഭാഗത്തും, മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ. വേഗതയിലും, അറബിക്കടലിന്റെ വടക്ക് ഭാഗത്തും, ലക്ഷദ്വീപ് മേഖലയിലും, കേരളതീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജൂൺ 16ന് അറബിക്കടലിന്റെ തെക്ക്-പടിഞ്ഞാറ്, സമീപ പ്രദേശത്തുള്ള മധ്യ പടിഞ്ഞാറ് ഭാഗത്തും, മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും, ചില അവസരങ്ങളിൽ 60 കി.മീ. വേഗതയിലും, അറബി കടലിൻറെ വടക്ക് ഭാഗത്തും, ലക്ഷദ്വീപ് മേഖലയിലും, കേരളതീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇവ മുൻനിർത്തി ഈ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *