ഇലവുംതിട്ട: വീട്ടിലെ പഴയ ടിവി തകരാറിലായിട്ട് മാസങ്ങളായി. സ്കൂളിലെ ഓൺലൈൻ പഠനവും ആരംഭിച്ചു. മൂന്നാം ക്ലാസുകാരൻ ഇലവുംതിട്ട മണ്ണിൽ മുകടിയിൽ ആരോൺ പഠനം മുടങ്ങിയ വിഷമത്തിലും. ആരോണും അനുജത്തി അക്സയും മാതാപിതാക്കളും വാടകവീട്ടിലാണ് താമസം. സാമ്പത്തികമായി ബുദ്ധിമുട്ടിലായ ഇവരുടെ അവസ്ഥ ജനമൈത്രി പോലീസിനെ വാർഡ്മെമ്പറാണ് അറിയിക്കുന്നത്. പോലീസിന്റെ നേതൃത്വത്തിൽ ആരോണിന് പുതിയ ടെലിവിഷൻ കെ സി രാജഗോപാലൻ Ex MLA യും, എസ്എച്ച്ഒ എം രാജേഷും ചേർന്ന് നൽകി.
സ്പോൺസറായ കെ ജി മാത്യു, വാർഡംഗം സിബി നൈനാൻകോശി, എഎസ്ഐ രാജശേഖരൻനായർ,കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോ സെക്രട്ടറി കെഎസ് സജു, ജനമൈത്രിബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, എസ് ശ്രീജിത്, താജുദീൻ, ജനമൈത്രി പോലീസ് വളണ്ടിയർമാർ എന്നിവർ നേതൃത്വം നല്കി.