തിരുവനന്തപുരം; രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. ഇന്ന് പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിച്ചത്.അതിനിടെ സംസ്ഥാനത്ത് പ്രീമിയം പെട്രോളിന് നൂറ് കടന്നു. തലസ്ഥാനത്ത് പ്രീമിയം പെട്രോളിന് 100.20 രൂപയാണ് വില.ഇന്നത്തെ വർധനയുടെ കൂടി പശ്ചാത്തലത്തിൽ പെട്രോൾ വില 98 ലേക്ക് കുതിക്കുകയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് ഒരു ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില. തുടർച്ചയായ രണ്ടാം ദിവസമാണു ഇന്ധന വില വർധിപ്പിക്കുന്നത്.