Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കോവിഡ്; 931 പേര്‍ രോഗമുക്തരായി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തു നിന്നും വന്നവരും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 466 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 18
2. പന്തളം 24
3. പത്തനംതിട്ട 39
4. തിരുവല്ല 26
5. ആനിക്കാട് 1
6. ആറന്മുള 12
7. അരുവാപുലം 12
8. അയിരൂര്‍ 12
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 7
12. ഏറത്ത് 4
13. ഇലന്തൂര്‍ 5
14. ഏനാദിമംഗലം 9
15. ഇരവിപേരൂര്‍ 5
16. ഏഴംകുളം 2
17. കടമ്പനാട് 5
18. കടപ്ര 8
19. കലഞ്ഞൂര്‍ 11
20. കല്ലൂപ്പാറ 10
21. കവിയൂര്‍ 21
22. കൊടുമണ്‍ 3
23. കോയിപ്രം 15
24. കോന്നി 21
25. കൊറ്റനാട് 9
26. കോട്ടാങ്ങല്‍ 9
27. കോഴഞ്ചേരി 3
28. കുളനട 2
29. കുന്നന്താനം 9
30. കുറ്റൂര്‍ 4
31. മലയാലപ്പുഴ 6
32. മല്ലപ്പളളി 13
33. മല്ലപ്പുഴശേരി 1
34. മെഴുവേലി 7
35. നാറാണംമൂഴി 6
36. നാരങ്ങാനം 8
37. നിരണം 4
38. ഓമല്ലൂര്‍ 9
39. പള്ളിക്കല്‍ 5
40. പന്തളം-തെക്കേക്കര 5
41. പെരിങ്ങര 3
42. പ്രമാടം 3
43. പുറമറ്റം 10
44. റാന്നി 7
45. റാന്നി-പഴവങ്ങാടി 6
46. റാന്നി-അങ്ങാടി 10
47. റാന്നി-പെരുനാട് 10
48. സീതത്തോട് 9
49. തണ്ണിത്തോട് 2
50. തോട്ടപ്പുഴശേരി 7
51. തുമ്പമണ്‍ 5
52. വടശേരിക്കര 10
53. വളളിക്കോട് 6
54. വെച്ചൂച്ചിറ 7

ജില്ലയില്‍ ഇതുവരെ ആകെ 107322 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 99949 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിച്ച അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 17.05.2021ന് രോഗബാധ സ്ഥിരീകരിച്ച കൊടുമണ്‍ സ്വദേശി (88) 05.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 25.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി അങ്ങാടി സ്വദേശി (92) 05.06.2021ന് സ്വവസതിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 29.05.2021ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശി (67) 04.06.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) 16.05.2021ന് രോഗബാധ സ്ഥിരീകരിച്ച വടശേരിക്കര സ്വദേശി (86) 04.06.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) 27.05.2021ന് രോഗബാധ സ്ഥിരീകരിച്ച കവിയൂര്‍ സ്വദേശി (85) 04.06.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 931 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 100137. പത്തനംതിട്ട ജില്ലക്കാരായ 6634 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6303 പേര്‍ ജില്ലയിലും, 331 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 12380 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1193 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3225 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 53 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 70 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 16798 പേര്‍ നിരീക്ഷണത്തിലാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *