Kerala

ഈ മാസം ഇത് രണ്ടാം തവണ; ഇന്ധന വിലയിൽ വീണ്ടും വർദ്ധന

കൊ​ച്ചി: ഇരുട്ടടിയായി വീണ്ടും ഇന്ധന വില വർദ്ധന.ഇ​ന്ന് പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യു​മാ​ണ് കൂടിയത്.ഇ​തോ​ടെ തിരുവനന്തപുരത്ത് പെ​ട്രോ​ൾ വി​ല 96.74 രൂ​പ​യാ​യ​പ്പോ​ൾ ഡീ​സ​ൽ വി​ല 92.04 രൂ​പ​യാ​യി.കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 95.14 രൂ​പ​യും ഡീ​സ​ൽ വി​ല 90.55 രൂ​പ​യു​മാ​യി.

മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ലോ​ക്ഡൗ​ൺ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം പ്രതിസംന്ധിയിലാണ്. ഇ​തി​നി​ടെ​യാ​ണ് ഇടിത്തീ പോലുള്ള ഇ​ന്ധ​ന​വി​ല വ​ർ​ധ​ന. ഇതിനെതിരേ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുമ്പോഴും കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *