Kerala

ലക്ഷദ്വീപ്; പ്രഫുൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: ലക്ഷദ്വീപിൽ സംഭവിക്കുന്ന വിഷയത്തിൽ ഔദ്യോഗിക തലത്തിൽ പ്രതിഷേധം ഉയർത്തി കേരളം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് പ്രഫുൽ പട്ടേലിനെ നീക്കം ചെയ്യണമെന്ന പ്രമേയം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷം കൂടി പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയതിനാൽ ഐക്യകണ്ഠനേയാവും പ്രമേയം നിയമസഭ പാസാക്കുന്നത്.

മുഖ്യമന്ത്രി സഭയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിൽ അതിരൂക്ഷ വിമ‍ർശനമാണുള്ളത്. ലക്ഷദ്വീപിൻ്റെ സവിശേഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ടെന്നും അതിന് അഡ്മിനിസ്ട്രേറ്റർ വെല്ലുവിളി ഉയർത്തുന്നുന്നുവും പ്രമേയത്തിൽ പറയുന്നു. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗ്ഗവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *