തിരുവനന്തപുരം: കേരള ഫിനാഷ്യൽ കോർപറേഷൻ എംഡി സ്ഥാനത്ത് നിന്ന് ഡിജിപി ടോമിൻ.ജെ.തച്ചങ്കരിയെ മാറ്റി. മനുഷ്യാവകാശ കമ്മീഷനിലാണ് തച്ചങ്കരിക്ക് സർക്കാർ പുതിയ നിയമനം നൽകിയിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനിലെ ഡയറക്ടർ ജനറൽ സ്ഥാനമാണ് തച്ചങ്കരിക്ക് നൽകിയിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിനിടെയാണ് തച്ചങ്കരിക്ക് പുതിയ നിയമനം ഉണ്ടായിരിക്കുന്നത്. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമ്മീഷനിലെത്തുന്നത്.നിലവിൽ വിജിലൻസ് ഡയറക്ടറുടേതിന് സമാനമായ തസ്തിക സൃഷ്ടിച്ചാണ് സർക്കാർ തച്ചങ്കരിക്ക് നിയമനം നൽകിയിരിക്കുന്നത്.