Kerala

സംസ്ഥാനത്ത് ലോ​ക്ഡൗ​ൺ നീ​ട്ടി​യേ​ക്കും; സൂ​ച​ന ന​ൽ​കി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ലോ​ക് ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നു സൂ​ച​ന ന​ൽ​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ അനുവദിക്കുന്നത് പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചു. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം വെച്ചുനോക്കുമ്പോൾ ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​റാ​യി എ​ന്നു പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി വർത്തസമ്മേളനത്തിൽ പ​റ​ഞ്ഞു.

ലോ​ക് ഡൗ​ണ്‍ നീട്ടുന്ന കാര്യത്തിൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ര​ണ്ടു മൂ​ന്നു ദി​വ​സം കൂ​ടി​യു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​നാ​ണ് സംസ്ഥാന സ​ർ​ക്കാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്നതെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.വ​രു​ന്ന ഞാ​യ​റാ​ഴ്ച​യാ​ണു നി​ല​വി​ലു​ള്ള ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​ത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *