Kerala

കിടപ്പു രോഗികൾക്ക് സ്നേഹ കിറ്റുകൾ; മാതൃകയായി ഇലവുംതിട്ട ജനമൈത്രി പോലീസ്

ഇലവുംതിട്ട: എരിഞ്ഞിനാകുന്ന് എസ് എൻ നഗർ കൂട്ടായ്മയും, മെഴുവേലിപഞ്ചായത്ത് പാലിയേറ്റീവ് കെയർ യൂണിറ്റും, ഇലവുംതിട്ട ജനമൈത്രി പോലീസും സംയുക്തമായി കിടപ്പു രോഗികൾക്കായി ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു നൽകി.10 കുടുംബങ്ങൾക്കാണ് സ്നേഹ കിറ്റുകൾ നൽകിയത്.

ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ, പോലീസ് വാളണ്ടിയേഴ്സായ അജോ അച്ചൻകുഞ്ഞ്, ഋതിക്, പാലിയേറ്റീവ് കെയർ നഴ്സ് സേതു, പാലിയേറ്റീവ് പ്രവർത്തകൻ അനൂപ് മെഴുവേലി, എസ് എൻ നഗർ കൂട്ടായ്മ ഭാരവാഹികളായ അനിൽ ,സുരേഷ്, രാജു, ഗോകുൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹ കിറ്റുകൾ എത്തിച്ചു നല്കിയത്.

 

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *