Cinema Kerala

ബ്രേക്ക് ദി ചെയിനുമായി ജോർജൂട്ടിയും കുടുംബവും; വൈറലായി വീഡിയോ

മലയാളികളുടെ താര രാജാവ് മോഹൻലാലിൻറെ ജന്മദിനമായിരുന്നു ഇന്നലെ. താരത്തിന് ആശംസ അർപ്പിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചത്. ഇക്കൂട്ടത്തിൽ സംവിധായകനായ ജീത്തു ജോസഫ് പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.കോവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള സോഷ്യല്‍ സെക്യൂരിറ്റി തയ്യാറാക്കിയ ദൃശ്യം മോഡല്‍ ബ്രേക്ക് ദി ചെയിന്‍ വീഡിയോ ആണ് ജീത്തു പങ്കുവെച്ചിരിക്കുന്നത്.

ലാലേട്ടന് പിറന്നാള്‍ ആശംസകള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ജീത്തു ജോസഫ് ബോധവത്കരണ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ തന്റെ കുടുംബത്തെ നശിപ്പിക്കാനെത്തിയ കൊവിഡിനെ എങ്ങിനെ ജോര്‍ജുകുട്ടി നേരിട്ടുവെന്നാണ് പറയുന്നത്.

‘സുരക്ഷിതരാവാം. കൊവിഡില്‍ നിന്നും നമ്മുടെ കുടുംബത്തെ രക്ഷിക്കാം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ തയ്യാറാക്കിയത്. ലാലേട്ടന് പിറന്നാള്‍ ആശംസകള്‍.’എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് ജീത്തു കുറിച്ചത്. എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരിക്കയുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *