Cinema Kerala

തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ; ബിഗ് ബോസ് സീസൺ 3 യുടെ സംപ്രേക്ഷണം താത്കാലികമായി നിർത്തിവച്ചു

മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3 ഷൂട്ടിങ് നിര്‍ത്തിവെച്ചു. തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖാപിച്ച സാഹചര്യത്തിൽ തമിഴ്‍നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റിയാലിറ്റി ഷോ താത്കാലികമായി നിർത്തിവയ്ക്കുന്നത്. ഈ സാഹചര്യത്തിൽ മാറ്റമുണ്ടായത് ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം ഉടൻ തന്നെ പുന:രാരംഭിക്കുമെന്ന് ചാനൽ അധികൃതർ അറിയിച്ചു.

കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ബോസ് സെറ്റിൽ അണിയറ പ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.കൂടാതെ ഇന്നലെ വൈകുന്നേരത്തോടെ ബിഗ് ബോസ് മലയാളം സെറ്റ് തമിഴ് നാട് സർക്കാർ പൂട്ടി സീൽ വെച്ചുവെന്ന തരത്തിലുള്ള വാർത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്

അതിനിടയിലാണ് പത്തൊൻപതാം തീയതി വൈകുന്നേരം ബിഗ് ബോസ് മലയാളം സെറ്റ് തമിഴ് നാട് സർക്കാർ പൂട്ടി സീൽ വെച്ചുവെന്ന രീതിയിലുള്ളവാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് റിയാലിറ്റി ഷോയുടെ ഷൂട്ടിങ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്ന് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത്.

മലയാളത്തില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച റിയാലിറ്റി ഷോയിൽ നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി എന്നിവരായിരുന്നു തുടക്കത്തില്‍ ബിഗ് ബോസില്‍ മത്സാര്‍ഥികളായി എത്തിയത്.തുടർന്ന് വൈല്‍ഡ് എൻട്രിയായി ഫിറോസ്- സജ്‍ന ദമ്പതിമാരും, മിഷേലും രമ്യാ പണിക്കരുമെത്തി.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *