Kerala

ഉയർന്ന തിരമാലയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

എറണാകുളം: കേരള തീരത്ത് മെയ് 19 രാത്രി 11.30 വരെ 2 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല. ഉയർന്ന തിരമാല നിർദ്ദേശം ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക.

തമിഴ്‌നാട് തീരത്തും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും 22-052021 മുതൽ 23-05-2021 വരെ 45 മുതൽ 55 കി.മീ വേഗതയിൽ തെക്കുപടിഞ്ഞാറൻ ഭാഗത്തുനിന്ന് കാറ്റ് വീശാൻ സാധ്യതയുണ്ട്.തെക്കൻ തമിഴ്‌നാട് തീരത്തു മെയ് 19 രാത്രി 11.30 വരെ 2 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *