Kerala

പി സി ചാക്കോ എൻ സി പി സംസ്ഥാന പ്രസിഡന്റ്; പ്രഖ്യാപനം നടത്തി ദേശീയ അദ്ധ്യക്ഷന്‍

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എന്‍ സി പിയിലെത്തിയ മുതിര്‍ന്ന നേതാവ് പി സി ചാക്കോ എന്‍ സി പി സംസ്ഥാന പ്രസിഡണ്ട് ആകും. ദേശീയ അദ്ധ്യക്ഷന്‍ ശരത് പവാറാണ് പി സി ചാക്കോയെ പ്രസിഡന്റ് ആക്കാനുള്ള നിർദേശത്തിന് അനുമതി നൽകിയത്.

നിലവില്‍ ടി പി പീതാംബരനാണ് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷൻ. പീതാംബരനെ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം എ കെ ശശീന്ദ്രന് എൻ സി പിയുടെ മന്ത്രിസ്ഥാനം ലഭിക്കുന്നതിനടക്കം നിർണായക നീക്കം നടത്തിയത് പി സി ചാക്കോയുടെ ഇടപെടൽ ആയിരുന്നു. ചാക്കോയുടെ അഭിപ്രായത്തെ തുടർന്നാണ് തോമസ് കെ തോമസിന് രണ്ടരവർഷക്കാലത്തെ കാലാവധി അടക്കം കിട്ടാതെ പോയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *