തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് തീരുമാനായത്.
ധനവകുപ്പ് കെഎന്‍ ബാലഗോപാല്‍, വ്യവസായം പി രാജീവ്, വീണ ജോര്‍ജ് ആരോഗ്യം, എക്സൈസ് വിഎന്‍ വാസവന്, സജി ചെറിയാന് വൈദ്യുതി, എംവി ഗോവിന്ദന് സഹകരണം, വി ശിവന്‍കുട്ടി ദേവസ്വം, മുഹമ്മദ് റിയാസ് ടൂറിസം, കെ രാധാകൃഷ്ണന് പട്ടിക ജാതി വകുപ്പ്, വി അബ്ദുറഹിമാന് ന്യൂനപക്ഷക്ഷേമവകുപ്പ്, ആര് ബിന്ദു വിദ്യാഭ്യാസം എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍