Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 3216 പേര്‍ക്ക് കോവിഡ്; 3487 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ ഇന്ന് 3216 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1363 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1835 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 13 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3487 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 10524 പേർക്ക് പരിശോധന നടത്തിയതിലാണ് 3216 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 30.55 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 212 മരണമാണ് ഉണ്ടായിട്ടുള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 489 പേർ
കുത്തനൂർ സ്വദേശികൾ- 103 പേർ
പുതുശ്ശേരി സ്വദേശികൾ -97 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ- 87 പേർ
കൊല്ലങ്കോട് സ്വദേശികൾ-78 പേർ
നെന്മാറ സ്വദേശികൾ-72 പേർ
കണ്ണാടി സ്വദേശികൾ-65 പേർ
പട്ടാമ്പി സ്വദേശികൾ-59 പേർ
കുഴൽമന്ദം സ്വദേശികൾ- 57 പേർ
വടക്കഞ്ചേരി സ്വദേശികൾ- 56 പേർ
ഷൊർണൂർ നഗരസഭ സ്വദേശികൾ- 53 പേർ
നല്ലേപ്പിള്ളി സ്വദേശികൾ-
52 പേർ
ഓങ്ങല്ലൂർ സ്വദേശികൾ- 48 പേർ
പിരായിരി സ്വദേശികൾ- 46 പേർ
എലപ്പുള്ളി, കാവശ്ശേരി സ്വദേശികൾ-45 പേർ
വീതം
എരിമയൂർ , കൊഴിഞ്ഞാമ്പാറ സ്വദേശികൾ- 44 പേർ വീതം
തേങ്കുറിശ്ശി സ്വദേശികൾ- 43 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ- 42 പേർ
കൊപ്പം സ്വദേശികൾ- 40 പേർ
പട്ടിത്തറ സ്വദേശികൾ-39 പേർ
അയിലൂർ സ്വദേശികൾ- 38 പേർ
അമ്പലപ്പാറ, മണ്ണാർക്കാട് സ്വദേശികൾ-37 പേർ വീതം
കാരാക്കുറുശ്ശി, കൊടുവായൂർ, ലക്കിടി പേരൂർ, തരൂർ, തിരുവേഗപ്പുറ, തിരുമിറ്റക്കോട് സ്വദേശികൾ-36 പേർ വീതം
കൊടുമ്പ് സ്വദേശികൾ- 35 പേർ
ആലത്തൂർ, ചാലിശ്ശേരി സ്വദേശികൾ-34 പേർ
പുതുപ്പരിയാരം സ്വദേശികൾ-33 പേർ
മാത്തൂർ, നാഗലശ്ശേരി സ്വദേശികൾ-31 പേർ
തൃത്താല സ്വദേശികൾ- 30 പേർ
മേലാർകോട്, വിളയൂർ സ്വദേശികൾ- 29 പേർ
അകത്തെതറ, അലനല്ലൂർ, എരുത്തേമ്പതി, കണ്ണമ്പ്ര സ്വദേശികൾ- 28പേർ
കോട്ടായി, വടവന്നൂർ, സ്വദേശികൾ-27 പേർ
കപ്പൂർ, കിഴക്കഞ്ചേരി, പറളി, പരുതൂർ സ്വദേശികൾ- 26 പേർ വീതം
മലമ്പുഴ, പല്ലശ്ശന, സ്വദേശികൾ-25 പേർ വീതം
ആനക്കര, മുണ്ടൂർ, മുതലമട സ്വദേശികൾ- 22 പേർ വീതം
ചെർപ്പുളശ്ശേരി സ്വദേശികൾ-21 പേർ
കോട്ടോപ്പാടം, പെരിങ്ങോട്ടുകുറിശ്ശി, തെങ്കര, വല്ലപ്പുഴ സ്വദേശികൾ – 20 പേർ വീതം
കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ സ്വദേശികൾ -19 പേർ വീതം
മരുതറോഡ്, പെരുവെമ്പ്, സ്വദേശികൾ-18 പേർ വീതം
കുലുക്കല്ലൂർ, പുതുക്കോട്, വണ്ടാഴി സ്വദേശികൾ-
17 പേർ വീതം
എലവഞ്ചേരി, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര സ്വദേശികൾ -16 പേർ വീതം
പെരുമാട്ടി, പുതുനഗരം, വടകരപ്പതി സ്വദേശികൾ -15 പേർ വീതം
കടമ്പഴിപ്പുറം, തച്ചമ്പാറ സ്വദേശികൾ -14 പേർ വീതം
അനങ്ങനടി, കരിമ്പുഴ, മുതുതല, വാണിയംകുളം സ്വദേശികൾ- 13 പേർ വീതം
മങ്കര, നെല്ലായ, പട്ടഞ്ചേരി സ്വദേശികൾ-12 പേർ വീതം
പൊൽപ്പുള്ളി സ്വദേശികൾ – 11 പേർ
കേരളശ്ശേരി സ്വദേശികൾ- 10 പേർ
തൃക്കടേരി സ്വദേശികൾ- 9 പേർ
വെള്ളിനേഴി സ്വദേശികൾ- 7 പേർ
മണ്ണൂർ സ്വദേശികൾ- 6 പേർ
ചളവറ, പൂക്കോട്ടുകാവ് സ്വദേശികൾ-5 പേർ വീതം
അഗളി, കരിമ്പ സ്വദേശികൾ-4 പേർ വീതം
പുതൂർ സ്വദേശികൾ- 2 പേർ
നെല്ലിയാമ്പതി സ്വദേശികൾ- ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 26587 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ വീതം കൊല്ലം, കണ്ണൂർ ജില്ലകളിലും 8 പേർ പത്തനംതിട്ട ജില്ലയിലും 9 പേർ ആലപ്പുഴ ജില്ലയിലും
18 പേർ തിരുവനന്തപുരം ജില്ലയിലും 15 പേർ കോഴിക്കോട് ജില്ലയിലും 43 പേർ എറണാകുളം ജില്ലയിലും 176 പേർ മലപ്പുറം ജില്ലയിലും 103 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *